സിപിഎം ഒാഫീസിൽ പീഡനം നടന്നിട്ടില്ലെന്നു കോടിയേരി
Saturday, March 23, 2019 12:49 AM IST
ആലപ്പുഴ: ചെർപ്പുളശേരിയിലെ സിപിഎം ഓഫീസിൽ ഒരു തരത്തിലുള്ള പീഡനങ്ങളും നടന്നിട്ടില്ലെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഒരു യുവതിയുടേതായി ഉയർന്നുവന്നിരിക്കുന്ന പരാതി പോലീസ് അന്വേഷിക്കട്ടെ. പീഡനകേസിലെ പ്രതികളാണ് യുഡിഎഫ് സ്ഥാനാർഥികളെന്ന കാര്യം മറക്കരുത്. ആരോപണം ഉന്നയിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വയം ചികിത്സിക്കുകയാണ് വേണ്ടത്.
മുല്ലപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത കോടിയേരി പരസ്യ സംവാദത്തിനു സ്ഥലവും തീരുമാനിക്കട്ടെയെന്നും പറഞ്ഞു. ശബരിമല വിഷയത്തിൽ ഇടതുന്നണിക്കു വോട്ട് കൂടുമെന്നും 2004ലെ തെരഞ്ഞെടുപ്പ് വിജയം എൽഡിഎഫ് ആവർത്തിക്കുമെന്നും കോടിയേരി പറഞ്ഞു. ഭവന സന്ദർശനത്തിലൂടെ വോട്ടർമാരുമായി ആശയവിനിമയം നടത്താനാണ് ഇടതുമുന്നണി മുൻതൂക്കം നൽകുന്നതെന്നും കോടിയേരി പറഞ്ഞു.