ഓണത്തിനു മുന്പു കൂടുതൽ വിപണികൾ: കൃഷിമന്ത്രി
Monday, August 19, 2019 12:32 AM IST
കൊച്ചി: പ്രളയക്കെടുതിയിൽ കൃഷിനാശം സംഭവിച്ച കർഷകർക്കു കൈത്താങ്ങായി ഓണത്തിനു മുന്പു ന്യായവിലയിൽ വ്യാപകമായി പച്ചക്കറി വിപണികൾ തുടങ്ങുമെന്നു കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ. എറണാകുളം മറൈൻഡ്രൈവിൽ അസോസിയേഷൻ ഓഫ് അഗ്രിക്കൾച്ചറൽ ഓഫീസേഴ്സ് കേരള മുൻകൈയെടുത്തു സംഘടിപ്പിച്ചിട്ടുള്ള കാർഷിക വിപണി സന്ദർശിച്ച ശേഷം സംസാരിക്കുകയായിരിന്നു മന്ത്രി.
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോണ് ഷെറി, ജനറൽ സെക്രട്ടറി കെ.പി. സുരേഷ്, ട്രഷറർ ബി.സുനിൽകുമാർ, ഇ.വി. ലത, ഫിലിപ്പ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.