എസ്ഐയെ സംരക്ഷിച്ച് ഡിഐജിയുടെ റിപ്പോർട്ട്
Friday, August 23, 2019 12:36 AM IST
ആലുവ: എഎസ്ഐ പി.സി. ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവിധേയനായ എസ്ഐ രാജേഷിനെ സംരക്ഷിച്ചു ഡിഐജിയുടെ റിപ്പോർട്ട്. എസ്ഐ കുറ്റക്കാരനാണെന്ന് അന്വേഷണത്തിൽ കണ്ടെത്താനായില്ലെന്നാണു റിപ്പോർട്ടിലുള്ളത്.
ഡിഐജി എസ്. സുരേന്ദ്രനാണ് രണ്ടു പേജുള്ള റിപ്പോർട്ട് എഡിജിപിക്ക് സമർപ്പിച്ചത്. കുറ്റാരോപിതനായ എസ്ഐയെ കോട്ടയത്തേക്കു സ്ഥലംമാറ്റിയിതിനു പിന്നാലെയാണ് അന്വേഷണ റിപ്പോർട്ട് പുറത്തായത്.
സംഭവത്തിൽ എസ്ഐ യുടെ പങ്കാണ് ഡിഐജി പ്രധാനമായും വിലയിരുത്തിയത്.