സൗത്ത് സോണ്‍ ഇൻഷ്വറൻസ് എംപ്ലോയീസ് ഫെഡറേഷൻ സമ്മേളനം നാളെ മുതൽ
Friday, August 23, 2019 1:05 AM IST
തൃശൂർ: സൗത്ത് സോണ്‍ ഇൻഷ്വറൻസ് എംപ്ലോയീസ് ഫെഡറേഷൻ സമ്മേളനം നാളെ മുതൽ 26 വരെ റീജണൽ തിയറ്ററിൽ നടക്കും. നാളെ രാവിലെ ഒമ്പതരയ്ക്കു പതാകയുയർത്തൽ. ഉച്ചയ്ക്കു ശേഷം മൂന്നിനു നടക്കുന്ന പൊതുസമ്മേളനം വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് എം. കുഞ്ഞികൃഷ്ണൻ അധ്യക്ഷനാകും. 25ന് ഉച്ചയ്ക്കുശേഷം മൂന്നിനും 26നു രാവിലെ പതിനൊന്നിനും വിവിധ വിഷയങ്ങളിൽ വിദഗ്ധരുടെ ക്ലാസുകളുണ്ടാകും.
പത്രസമ്മേളനത്തിൽ സൗത്ത് സോണ്‍ ഇൻഷ്വറൻസ് എംപ്ലോയീസ് ഫെഡറേഷൻ പ്രസിഡന്റ് എം. കുഞ്ഞികൃഷ്ണൻ, വൈസ് പ്രസിഡന്റ് എം. രാജീവ്, എൽഐസി എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് ആർ. രാജീവ്, ജനറൽ സെക്രട്ടറി ദീപക് വിശ്വനാഥ്, സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി എം.കെ. ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.