പി. ജയരാജനെതിരേ വ്യാജ പോസ്റ്റ്; അന്വേഷണം തുടങ്ങി
Sunday, September 15, 2019 12:05 AM IST
കണ്ണൂർ: സിപിഎം മുൻ ജില്ലാ സെക്രട്ടറി പി. ജയരാജൻ സിപിഎമ്മിൽനിന്ന് രാജിവയ്ക്കുന്നുവെന്ന തരത്തിൽ നിലപാട് എന്ന ഫേസ്ബുക്ക് അക്കൗണ്ട്വഴി വിവിധ ഐഡികൾ ഉപയോഗിച്ച് വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയ സംഭവത്തിൽ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
പി. ജയരാജന്റെ പരാതിയിലാണ് ടൗൺ പോലീസ് കേസെടുത്തത്. കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് പി. ജയരാജൻ ബൊക്കെ നൽകുന്ന ഫോട്ടോ മോർഫ് ചെയ്തുണ്ടാക്കി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്നുവെന്ന വിധത്തിലായിരുന്നു പ്രചാരണം.
സിപിഎമ്മിൽനിന്ന് പി. ജയരാജൻ ഉടൻ രാജിവയ്ക്കുന്നുവെന്നും ബിജെപിയിലേക്ക് എത്തുമെന്നുമായിരുന്നു ഫേസ്ബുക്കിലൂടെ പ്രചാരണം.