"സമർപ്പിതൻ’ അവാർഡിന് നാമനിർദേശം ക്ഷണിച്ചു
Sunday, September 15, 2019 12:19 AM IST
കോട്ടയം: കടുവാക്കുളം ലിറ്റിൽ ഫ്ളവർ യുവദീപ്തി - എസ്എംവൈഎം ഏർപ്പെടുത്തിയിരിക്കുന്ന ഫാ. റോയി മുളകുപാടം എംസിബിഎസ് സ്മാരക “സമർപ്പിതൻ -2019’’ അവാർഡിനു നാമനിർദേശങ്ങൾ ക്ഷണിച്ചു. ജീവകാരുണ്യരംഗത്ത് നിസ്വാർഥ സേവനം നൽകുന്ന വ്യക്തികൾക്കാണ് അവാർഡ്. സ്ഥാപനങ്ങൾക്കും അപേക്ഷിക്കാം.
നേരത്തെ അംഗീകാരങ്ങൾ ലഭിക്കാത്തവർക്ക് പ്രത്യേക പരിഗണന നൽകും. വ്യക്തിക്ക് സ്വയമോ മറ്റുള്ളവർക്കോ നാമനിർദേശങ്ങൾ സമർപ്പിക്കാം. 10001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. നാമനിർദേശങ്ങൾ ലഭിക്കേണ്ട അവസാന തീയതി: ഒക്ടോബർ 10. ഫോൺ: 8089915470, 9605240273, 807802091.