പാലായിൽ എൻഡിഎയ്ക്കുവേണ്ടി പ്രചാരണത്തിനിറങ്ങും: തുഷാർ
Monday, September 16, 2019 1:38 AM IST
ആലുവ: ബിഡിജെഎസിന്റെ രാഷ്ട്രീയ നിലപാടിൽ മാറ്റമില്ലെന്ന് എൻഡിഎ കൺവീനർ തുഷാർ വെള്ളാപ്പള്ളി. ബിഡിജെഎസ് നേതാവ് എന്ന നിലയിലല്ല, എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് എന്ന നിലയിലാണു മുഖ്യമന്ത്രി പിണറായി വിജയൻ തനിക്കു വേണ്ടി ഇടപെട്ടത്.
നിയമപരമായ സംരക്ഷണമാണു മുഖ്യമന്ത്രി നൽകിയത്. പാലാ ഉപതെരഞ്ഞെടുപ്പിൽ ബിഡിജെഎസ് എൻഡിഎയ്ക്കൊപ്പമാണ്. എൻഡിഎ കൺവീനർ എന്ന നിലയിൽ താൻ പ്രചാരണത്തിനിറങ്ങും. എസ്എൻഡിപി യോഗത്തിന്റെ ജനറൽ സെക്രട്ടറി എന്ന നിലയിലാണു വെള്ളാപ്പള്ളി പാലാ ഉപതെരഞ്ഞെടുപ്പ് നിലപാട് വ്യക്തമാക്കിയത്.എസ്എൻഡിപി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ, അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ തുടങ്ങിയവർ പത്രസമ്മേളനത്തിൽ
പങ്കെടുത്തു.