ഫ്ളാറ്റുകൾ പൊളിക്കാൻ തയാറായി 13 കന്പനികൾ
Tuesday, September 17, 2019 12:40 AM IST
മരട്: ഫ്ളാറ്റുകൾ പൊളിക്കാൻ താത്പര്യമുള്ള കന്പനികളെ ക്ഷണിച്ചു മരട് നഗരസഭ നൽകിയ പരസ്യത്തെത്തുടർന്നു 13 കന്പനികൾ താത്പത്രം സമർപ്പിച്ചു രംഗത്തുവന്നതായി മരട് നഗരസഭാ സെക്രട്ടറി അറിയിച്ചു.
കേരളത്തിന് പുറത്തുനിന്നുള്ള 13 കന്പനികളാണു എത്തിയിട്ടുള്ളത്. ഇതിൽനിന്ന് ഒരു കന്പനിയെ തെരഞ്ഞെടുക്കാനുള്ള നടപടി ഇന്നുണ്ടാവും. വിശദമായി പരിശോധിച്ചും മദ്രാസ് ഐഐടി ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ചശേഷമാകും കന്പനിയെ തെരഞ്ഞെടുക്കുകയെന്നു മരട് നഗരസഭ എൻജിനീയർ സുഭാഷ് അറിയിച്ചു.