50 കോടിക്കു മുകളിലുള്ള കിഫ്ബി പദ്ധതികൾ മുഖ്യമന്ത്രി അവലോകനം ചെയ്തു
Tuesday, September 17, 2019 11:31 PM IST
തിരുവനന്തപുരം: കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന 50 കോടി രൂപയ്ക്കു മുകളിൽ ചെലവു വരുന്ന പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയൻ അവലോകനം ചെയ്തു.
ഇതിനകം 45,619 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബി അംഗീകരിച്ചത്. ഇതിൽ 31, 344 കോടി രൂപയുടെ 588 പദ്ധതികൾ അടിസ്ഥാന സൗകര്യ വികസനത്തിനാണ്. വ്യവസായത്തിനുള്ള പശ്ചാത്തല സൗകര്യവികസനത്തിന് 14,275 കോടി രൂപയുടെ മൂന്നു പദ്ധതികളും നടപ്പാക്കുന്നു.
കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഡോ.കെ.എം. ഏബ്രഹാം പദ്ധതികളുടെ പുരോഗതി വിശദീകരിച്ചു.