ഖാദി ബോർഡ് ക്വിസ് മത്സരം
Friday, September 20, 2019 11:22 PM IST
തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് കേരളത്തിലെ സെക്കൻഡറി- ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി ഒക്ടോബർ ഒന്നിന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ സംസ്ഥാനതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. പ്രജ്ഞ 2019 എന്നു പേരിട്ടിരിക്കുന്ന വൈജ്ഞാനിക സമസ്യ നയിക്കുന്നത് ഡോ. ജി.എസ്. പ്രദീപ് ആണ്.
കേരളത്തിലെ എല്ലാ എയ്ഡഡ്, അൺഎയ്ഡഡ് വിദ്യാലയങ്ങളിലെയും എട്ടു മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് മത്സരം. ഓരോ സ്കൂളിൽ നിന്നും രണ്ട് കുട്ടികളടങ്ങുന്ന ഒരു ടീമിന് മത്സരത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസുകളുമായി ബന്ധപ്പെടുക. ഫോൺ: 9447271153