രചനാ മത്സരം നാളെ
Friday, September 20, 2019 11:22 PM IST
ചങ്ങനാശേരി: അതിരൂപതാ പിതൃവേദി-മാതൃവേദി കലോത്സവത്തോടനുബന്ധിച്ചുള്ള രചനാ മത്സരം നാളെ ഉച്ചകഴിഞ്ഞു രണ്ടിനു നടത്തും. കവിതാരചന, കഥാരചന, ഉപന്യാസ രചന, ചിത്രരചന (വാട്ടർ കളർ) എന്നീ ഇനങ്ങളിൽ മാതൃവേദിക്കും പിതൃവേദിക്കും പ്രത്യേക മത്സരങ്ങളുണ്ട്. അന്പൂരി, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, അതിരന്പുഴ, കോട്ടയം, മണിമല, ചങ്ങനാശേരി ഉൾപ്പെടെ 16 കേന്ദ്രങ്ങളിലാണ് മത്സരം നടക്കുന്നത്.
അതിരൂപതാ ഡയറക്ടർ ഫാ. ജോസ് മുകളേൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ടിജോ പുത്തൻപറന്പിൽ, പിതൃവേദി അതിരൂപതാ പ്രസിഡന്റ് ലാലി ഇളപ്പുങ്കൽ, മാതൃവേദി അതിരൂപത പ്രസിഡന്റ് ആൻസി ചേന്നോത്ത്, ചെറിയാൻ നെല്ലുവേലി, മായാ ജോയി, സിസ്റ്റർ ജോബിൻ എഫ്സിസി, മിനി ജോസ്, സോണിയ ജോർജ്, ടെസി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.