സൂര്യനെപ്പോലും വിറ്റ് കാശാക്കിയവരാണ് യുഡിഎഫുകാരെന്ന്
Tuesday, October 15, 2019 12:41 AM IST
കൊച്ചി: സൂര്യനെപ്പോലും വിറ്റ് കാശാക്കിയവരാണ് യുഡിഎഫുകാരെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
ഉമ്മൻചാണ്ടി മന്ത്രിസഭയിലെ സാമാജികർക്ക് സൗരോർജം എന്ന് കേൾക്കുന്നതിലും താത്പര്യം സരിതോർജം എന്ന് കേൾക്കുന്നതായിരുന്നു. അഴിമതി കുംഭകോണമായിരുന്നു യുഡിഎഫിന്റെ കാലത്ത് സംസ്ഥാനത്ത് നടന്നിരുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരള പ്രവാസി സംഘം എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക കണ്വൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി.
മൂന്നര വർഷം മുന്‍പുണ്ടായിരുന്ന സാഹചര്യമല്ല ഇപ്പോൾ കേരളത്തിൽ. സാമൂഹിക നീതി, സമഗ്ര വികസനം, സമാധാനം എന്നിവയ്ക്കാണ് എൽഡിഎഫ് സർക്കാർ മുഖ്യപരിഗണന നൽകുന്നതെന്ന് കോടിയേ രി പറഞ്ഞു.