ശ്രീപത്മനാഭസ്വാമി ക്ഷേത്ര പരിസരത്തു വീണ്ടും ഡ്രോണ്‍
Friday, October 18, 2019 11:26 PM IST
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്ര പരിസരത്തു വീണ്ടും ഡ്രോണ്‍ പറന്നു. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണു ക്ഷേത്രത്തിലെ വടക്കേനടയുടെ ഭാഗത്തുനിന്നു തെക്കേനട ഭാഗത്തേക്ക് ഡ്രോണ്‍ പറക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്.
സിസിടിവിയിൽ ഡ്രോണിന്റെ ദൃശ്യങ്ങൾ പതിഞ്ഞത് ശ്രദ്ധയിൽപ്പെട്ട പോലീസ് സംഘം ഡ്രോണ്‍ പറന്ന ഭാഗത്തേക്ക് നിരീക്ഷണം നടത്തിയെങ്കിലും ഡ്രോണ്‍ കണ്ടെത്താനായില്ല. മൂന്നു മാസം മുൻപ് വിഴിഞ്ഞം ഭാഗത്തും വിഎസ്എസ് സി പരിസരത്തും ഡ്രോണ്‍ പറന്നത് ആശങ്ക പരത്തിയിരുന്നു.