കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ ശതാബ്ദി ആഘോഷം 26ന്
Friday, October 18, 2019 11:32 PM IST
തൃശൂർ: കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ ശതാബ്ദി സിപിഐയുടെ ആഭിമുഖ്യത്തിൽ ഈ മാസം 26ന് തൃശൂർ റീജണൽ തിയറ്ററിൽ ആഘോഷിക്കും. സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ ഉദ്ഘാടനംചെയ്യും. മോസ്കോയിൽ 1919ൽ ലെനിന്റെ നേതൃത്വത്തിൽ രൂപീകരിച്ച കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ നൂറാം വാർഷികമാണ് ആഘോഷിക്കുന്നത്. പരിപാടി വിജയിപ്പിക്കാനുള്ള സംഘാടക സമിതി രൂപീകരണ യോഗം ദേശീയ കൗണ്‍സിൽ അംഗം സി.എൻ. ജയദേവൻ ഉദ്ഘാടനംചെയ്തു.
കെ.പി. രാജേന്ദ്രൻ, മന്ത്രി വി.എസ്. സുനിൽ കുമാർ, ചീഫ് വിപ്പ് കെ. രാജൻ, എ.കെ. ചന്ദ്രൻ, മേയർ അജിത വിജയൻ - രക്ഷാധികാരികൾ, സി.എൻ. ജയദേവൻ- ചെയർമാൻ, കെ.കെ. വത്സരാജ്- കണ്‍വീനർ, പി. ബാലചന്ദ്രൻ- ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.