ആളൂര്‍ ഔട്ട്, ജോളിക്കു സൗജന്യ നിയമസഹായം
Monday, October 21, 2019 11:18 PM IST
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസില്‍ മുഖ്യപ്രതി ജോളിയുടെ വക്കാലത്തില്‍നിന്ന് അഭിഭാഷകൻ ആളൂര്‍ ഔട്ട്. താമരശേരി ബാറിലെ അഭിഭാഷകനായ കെ.ഹൈദറായിരിക്കും ജോളിക്കായി ഹാജരാകുക. കോടതിയാണു ജോളിക്കു സൗജന്യ നിയമസഹായം അനുവദിച്ചത്.
സൗജന്യ നിയമസഹായം നല്കുമെന്നു പറഞ്ഞാണ് ആളൂര്‍ തന്നെക്കൊണ്ടു വക്കാലത്തില്‍ ഒപ്പിടുവിച്ചതെന്നും സൗമ്യവധകേസിലെ പ്രതി ഗോവിന്ദച്ചാമിക്കായി വാദിച്ച ആളൂരിനെ അഭിഭാഷകനായി ആവശ്യമില്ലെന്നും വെള്ളിയാഴ്ച താമരശേരി കോടതിയിലെത്തിയ ജോളി പ്രതികരിച്ചിരുന്നു.
തെറ്റിദ്ധരിപ്പിച്ച് കേസ് തട്ടിയെടുക്കാന്‍ ആളൂര്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് താമരശേരി ബാര്‍ അസോസിയേഷന് പ്രതിനിധികള്‍ ബാര്‍ കൗണ്‍സിലിനെ സമീപിച്ചിരുന്നു.
തുടര്‍ന്നാണ് താമരശേരി കോടതി ജോളിക്ക് അഭിഭാഷകനെ ഏർപ്പെടുത്തിയത്.