ഗസറ്റ് വിജ്ഞാപനം ഇറങ്ങുന്നതു മുതൽ പുതുക്കിയ നിരക്ക്
Thursday, October 24, 2019 12:46 AM IST
തിരുവനന്തപുരം: മോട്ടോർ വാഹന നിയമ ലംഘനത്തിനുള്ള പിഴത്തുക കുറച്ച മന്ത്രിസഭാ തീരുമാനം അടുത്ത ദിവസങ്ങളിൽ ഗസറ്റ് വിജ്ഞാപനം ഇറങ്ങുന്ന തീയതി മുതൽ പ്രാബല്യത്തിലാകും.
കേന്ദ്ര നിയമത്തിനു മീതെ സംസ്ഥാന മന്ത്രിസഭ തീരുമാനം എടുത്ത സാഹചര്യത്തിൽ നിയമക്കുരുക്കുകൾ ഒഴിവാക്കിയാകും വിജ്ഞാപനം ഇറക്കുക.
കനത്ത പിഴയിൽ വ്യാപക പ്രതിഷേധമുയർന്ന സാഹചര്യത്തിൽ 1996ലെ സുപ്രീം കോടതി വിധിയുടെയും ഒപ്പം നിയമോപദേശത്തിന്റെയും അടിസ്ഥാനത്തിലാണു പിഴയിൽ ഇളവു വരുത്തുന്നതെന്നു മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.