മരട് ഫ്ളാറ്റ്: 157 പേർക്കായി 28 കോടി നഷ്ടപരിഹാരം
Thursday, October 24, 2019 1:21 AM IST
കൊച്ചി: സുപ്രീംകോടതി ഉത്തരവിനെത്തുടർന്നു പൊളിക്കാൻ ഉത്തരവായ ഫ്ളാറ്റുകളുടെ ഉടമകളായ 157 അപേക്ഷകർക്കായി 28,15,52,705 രൂപയുടെ നഷ്ടപരിഹാരത്തിന് അംഗീകാരമായി.
സുപ്രീം കോടതി നിയോഗിച്ച ജസ്റ്റീസ് രാമചന്ദ്രൻ നായർ കമ്മിറ്റി ഈ മാസം 14 മുതൽ 23 വരെ നടത്തിയ അഞ്ചു സിറ്റിംഗുകളിലായാണ് ഇത്രയും തുക അനുവദിച്ചത്. ആകെ ഫ്ളാറ്റുകൾ 325 ആണെങ്കിലും ലഭിച്ച നഷ്ടപരിഹാര അപേക്ഷകൾ 246 മാത്രമാണ്. അതിൽ 161 ഫ്ളാറ്റുകളുടെ നഷ്ടപരിഹാരമായാണ് ഇത്രയും തുക നൽകുക. 79 അപേക്ഷകൾ വരുംദിവസങ്ങളിൽ പരിഗണിക്കും.