രാഷ്ട്രീയ ചട്ടുകമാകാനില്ലെന്നു സ്പീക്കർ
Wednesday, November 13, 2019 12:00 AM IST
തിരുവനന്തപുരം: ഭരണ- പ്രതിപക്ഷ അംഗങ്ങളുടെ രാഷ്ട്രീയ ചട്ടുകമാകാനില്ലെന്നും രണ്ടു കൂട്ടരും പറയുംപോലെ എല്ലാം ചെയ്യാനാവില്ലെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. പ്രതിപക്ഷ ശബ്ദം സഭയിൽ ഉയരേണ്ടതാണെന്നു ബോധ്യമുണ്ട്. പക്ഷേ സർക്കാർ എന്തു പറയണം, എന്തു ചെയ്യണമെന്ന് സ്പീക്കർക്കു നിർദേശിക്കാനാകില്ല. സഭാനടപടിക്രമവും ചട്ടവും അനുസരിച്ചുള്ള തീരുമാനങ്ങളെടുക്കുകയാണ് ചെയ്തതെന്നും സ്പീക്കർ വിശദീകരിച്ചു.