ശന്പളപരിഷ്കരണം ആവശ്യപ്പെട്ട് ഡോക്ടർമാർ സമരത്തിന്
Wednesday, November 13, 2019 11:39 PM IST
ഗാന്ധിനഗർ: ശന്പള പരിഷ്കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ടു കേരള മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേൻ കെജിഎംസിടിഎ നേതൃത്വത്തിൽ 20ന് സൂചനാ സമരം നടത്തും. സർക്കാർ ജീവനക്കാർക്കു മൂന്നാം തവണ ശന്പള പരിഷ്കരണം നടപ്പിലാക്കുന്പോഴാണു ഡോക് ടർമാർക്ക് അവഗണനയെന്നു ഭാരവാഹികൾ കുറ്റപ്പെടുത്തി.
മെഡിക്കൽ കോളജിലെ ഡോക് ടർമാർക്കു നൽകേണ്ടിയിരുന്ന ശന്പള പരിഷ്ക്കരണം 2010ലാണ് നടത്തിയത്. നാലു വർഷം വൈകി നടന്ന പരിഷ്കരണത്തിൽ മൂന്നു വർഷത്തെ കുടിശിക മാത്രമാണു നൽകിയത്.മെഡിക്കൽകോളജ് ഡോക്ടർമാർ എഐടിസി സ്കെയിൽ ആയതിനാൽ 10 വർഷത്തിലൊരിക്കലാണ് ശന്പള പരിഷ്കരണം.
സാധാരണ അധ്യാപനത്തിനു പുറമേ രോഗീ ചികിത്സയിലും ദുരന്തങ്ങൾ അടക്കമുള്ള സമയങ്ങളിലും ഡോക്ടർമാർ സേവനം അനുഷ്ഠിക്കുന്നു. നിരവധി തവണ ഇതു സംബന്ധിച്ച് അധികാരികൾ വകുപ്പ് അധികാരികളെ സമീപിച്ചതാണെന്നും അനുഭാവപൂർണമായ ഒരു നടപടിയുമുണ്ടായില്ലെന്നും ഭാരവാഹികളായ ഡോ. എം.സി. ടോമിച്ചനും ഡോ. രാജേഷും പറഞ്ഞു.