ഹെൽമെറ്റ് പരിശോധന കർശനമാക്കും
Thursday, November 21, 2019 1:04 AM IST
തിരുവനന്തപുരം: സംസ്ഥാനത്തു ഹെൽമെറ്റ് പരിശോധന കർശനമാക്കുമെന്നു മന്ത്രി എ.കെ. ശശീന്ദ്രൻ. ഹെൽമെറ്റിന്റെ പേരിൽ മുൻകാലങ്ങളിലേതു പോലെയുള്ള പ്രാകൃത വേട്ടയാടൽ ഉണ്ടാകില്ലെന്നു മന്ത്രി പറഞ്ഞു.
ഹെൽമെറ്റിന്റെ പേരിൽ വേട്ടയാടൽ പാടില്ലെന്ന ഹൈക്കോടതി വിധിയോടു പ്രതികരിക്കുകയായിരുന്നു മന്ത്രി. പരിശോധനയ്ക്കായി എല്ലായിടത്തും കാമറകൾ സ്ഥാപിക്കും. ഓരോ ജില്ലയിലും 100 കാമറകൾ വീതം സ്ഥാപിക്കാനാണു സർക്കാർ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.