ഗവർണർ വിശദീകരണം ചോദിച്ചിട്ടില്ലെന്നു ജലീൽ
Thursday, December 5, 2019 12:53 AM IST
തിരുവനന്തപുരം: മാർക്കുദാന വിവാദത്തിൽ ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ തനിക്കെതിരേ വിമർശനം ഉന്നയിച്ചിട്ടില്ലെന്നും ഗവർണർ സർക്കാരിനോട് വിശദീകരണം ചോദിച്ചിട്ടില്ലെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീൽ പ്രതികരിച്ചു. വിശദീകരണം ചോദിച്ചാൽ നൽകുമെന്നും മന്ത്രി ജലീൽ പറഞ്ഞു.സംഭവത്തിൽ തനിക്കൊരു പങ്കുമില്ലെന്ന് ഗവർണർ തന്നെ പറഞ്ഞിട്ടുണ്ട്. ദുഷ്പ്രചരണം നടത്തുന്നവരാണ് സർവകലാശാലയുടെ സൽപേര് നശിപ്പിക്കുന്നത്-മന്ത്രി പറഞ്ഞു.