ഹോളി ഇന്നസെന്റ്സ് അവാര്‍ഡ് ഫാ. ഡേവിസ് ചിറമ്മലിന്
Thursday, December 5, 2019 11:20 PM IST
പത്തനംതിട്ട: മെഴുവേലി ഹോളി ഇന്നസെന്റ് ഓര്‍ത്തഡോക്സ് തീര്‍ഥാടന ദേവാലയം ഏര്‍പ്പെടുത്തിയ ഹോളി ഇന്നസെന്റ്സ് അവാര്‍ഡ് കിഡ്നി ഫൗണ്ടേഷന് ഓഫ് ഇന്ത്യ ചെയര്മാന് ഫാ.ഡേവിസ് ചിറമ്മലിനു സമ്മാനിക്കും.
25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് 26നു വൈകുന്നേരം ദേവാലയത്തിലെ 159 -ാമത് പെരുന്നാളിനോടനുബന്ധിച്ച ചടങ്ങില്‍ ഓര്‍ത്തഡോക്സ് സഭ സൂനഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറസ് മെത്രാപ്പോലീത്ത സമ്മാനിക്കുമെന്ന് ഇടവക വികാരി ഫാ.മാമ്മന്‍ തോമസ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
സാമൂഹിക, സാംസ്കാരിക, ലഹരിവിരുദ്ധ, ജീവകാരുണ്യ, പരിസ്ഥിതി പ്രവര്‍ത്തന മേഖലകളിലെ വ്യക്തികളെയും സംഘടനകളെയും ആദരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇക്കൊല്ലം മുതല്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.