സ്വദേശാഭിമാനി - കേസരി പുരസ്കാരം എം.എസ്. മണിക്ക്
Friday, December 6, 2019 11:24 PM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ 2018 ലെ സ്വദേശാഭിമാനി - കേസരി പുരസ്കാരം കലാകൗമുദി ചീഫ് എഡിറ്റർ എം. എസ്. മണിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തിപത്രവുമാണ് പുരസ്കാരം.
മലയാള മാധ്യമപ്രവർത്തനത്തിൽ സജീവ ഇടപെടലുകൾ നടത്തുകയും നിർണായക സ്വാധീനം ചെലുത്തുകയും ചെയ്ത മുതിർന്ന മാധ്യമപ്രവർത്തകൻ എന്നതു പരിഗണിച്ചാണ് കേരള സർക്കാർ നൽകുന്ന ഏറ്റവും വലിയ മാധ്യമ പുരസ്കാരത്തിന് എം. എസ്. മണിയെ തെരഞ്ഞെടുത്തത്.
ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റിയുടെ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം, ഓൾ ഇന്ത്യ ന്യൂസ് പേപ്പർ എഡിറ്റേഴ്സ് കോൺഫറൻസ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അംബേദ്കർ, കേസരി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.