കുടിവെള്ള ഗുണനിലവാരം ഉറപ്പാക്കണം: പ്രൊലൈഫ് സമിതി
Monday, December 9, 2019 12:35 AM IST
കൊച്ചി: കുടിവെള്ളത്തിന്റെ ഗുണനിലവാരം സർക്കാർ ഉറപ്പാക്കണമെന്നു കെസിബിസി പ്രോലൈഫ് സമിതി. മലിനമല്ലാത്ത കുടിവെള്ളം ലഭിക്കേണ്ടത് ജനങ്ങളുടെ അവകാശമാണ്. കുടിവെള്ളം ശേഖരിക്കുന്ന കേന്ദ്രങ്ങളിൽ ഉദ്യോഗസ്ഥരുടെ നിരീക്ഷണവും ശ്രദ്ധയും ഉണ്ടാകണം. ടാങ്കർ ലോറികളുടെ ശുചിത്വം, ഹോളോമാർക്ക് ചെയ്ത സീലുകൾ, ടാങ്കറിൽ ജിപിഎസ് സംവിധാനം, സ്വകാര്യ കിണറുകളിലെ വെള്ളത്തിന്റെ ശുദ്ധി എന്നിവ ഉറപ്പാക്കണമെന്നും സമിതി ആവശ്യപ്പെട്ടു.