കാർഷിക ഫോട്ടോഗ്രഫി മത്സരം
Tuesday, December 10, 2019 11:17 PM IST
തൊടുപുഴ: ഇടുക്കി പ്രസ്ക്ലബും ഗാന്ധിജി സ്റ്റഡിസെന്ററും ചേർന്നു സംസ്ഥാനതല കാർഷിക ഫോട്ടോഗ്രഫി മത്സരം നടത്തും.
2017 ജനുവരി ഒന്നു മുതൽ 2019 ഡിസംബർ ഒന്നു വരെ ദിനപത്രങ്ങളിൽ പ്രസിദ്ധീകരിച്ച കാർഷിക സംബന്ധിയായ വാർത്താ ചിത്രങ്ങൾക്കാണ് അവാർഡ്. അപേക്ഷകർ ന്യൂസ് എഡിറ്ററുടെയോ ബ്യൂറോ ചീഫിന്റെയോ സാക്ഷ്യപത്രം സഹിതം എൻട്രികൾ അയയ്ക്കണം.
ഒരാൾക്ക് രണ്ട് എൻട്രി വരെ അയയ്ക്കാം. എൻട്രികൾ 12/8 സൈസിൽ
[email protected] എന്ന മെയിലിൽ ഈ മാസം 21നു മുന്പ് ലഭിക്കണം.10,001 രൂപയും ഫലകവും അടങ്ങുന്ന അവാർഡ് ഗാന്ധിജി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ തൊടുപുഴയിൽ നടക്കുന്ന സംസ്ഥാന കാർഷിക മേളയോടനുബന്ധിച്ച് വിതരണം ചെയ്യും. ഫോണ്: 9746006660.