സ്വാശ്രയ കോളജ് അധ്യാപകരുടെ പരാതികൾ സിൻഡിക്കറ്റിന്റെ ശ്രദ്ധയിൽപ്പെടുത്തും
Tuesday, December 10, 2019 11:17 PM IST
തിരുവനന്തപുരം: കേരള സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള സ്വാശ്രയ കോളജ് അധ്യാപകരുടെ പ്രശ്നങ്ങളുമായി ബന്ധപെട്ടു പരാതി പരിഹാര സെൽ രൂപീകരിക്കണമെന്ന ആവശ്യം സിൻഡിക്കറ്റിന്റെ പരിഗണക്കു സമർപ്പിക്കാൻ തീരുമാനിച്ചു.
വൈസ് ചാൻസലർ എം.എസ്. രാജശ്രീയുമായി സ്വാശ്രയ കോളജ് അധ്യാപകരുടെയും ജീവനക്കാരുടെയും സംഘടനയായ എസ് എഫ് സി ടി എസ്എ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. പ്രസവാവധി, ശമ്പള വിതരണത്തിലെ അപാകതകൾ തുടങ്ങിയ പരാതികളിൽ ബന്ധപ്പെട്ട കോളജ് മാനേജ്മെന്റുകളുമായും അധ്യാപക സംഘടന പ്രതിനിധികളുമായും ചർച്ച നടത്തും. എ ഐ സി ടി മാനദണ്ഡ പ്രകാരമുള്ള യോഗ്യത അനുസരിച്ചു മാത്രമേ അധ്യാപകരുടെയും പ്രിസിൻസിപ്പൽമാരുടെയും നിയമനങ്ങൾ നടത്താവൂ എന്നു കർശനമായി നിർദേശിക്കും.