കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കെതിരേ യുഡിഎഫ് ധർണ നാളെ
Wednesday, December 11, 2019 12:25 AM IST
തിരുവനന്തപുരം: യുഡിഎഫിന്റെ നേതൃത്വത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരേ നാളെ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലും മറ്റു ജില്ലകളിൽ കളക്ടറേറ്റുകൾക്കുമുന്നിലും പ്രതിഷേധ ധർണ നടത്തുന്നതാണെന്ന് യുഡിഎഫ് കണ്‍വീനർ ബെന്നി ബഹനാൻ അറിയിച്ചു.
ധർണ തിരുവനന്തപുരത്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കൊല്ലത്ത് എ.എ. അസീസും ആലപ്പുഴയിൽ ജോസ് കെ. മാണിയും പത്തനംതിട്ടയിൽ ജോണ്‍ ജോണും കോട്ടയത്ത് ഉമ്മൻ ചാണ്ടിയും ഇടുക്കിയിൽ പി.ജെ. ജോസഫും എറണാകുളത്ത് വി.എം. സുധീരനും തൃശൂരിൽ ബെന്നി ബെഹനാനും പാലക്കാട്ട് കെ.പി.എ. മജീദും മലപ്പുറത്ത് പി.കെ. കോഴിക്കോട്ട് മുല്ലപ്പള്ളി രാമചന്ദ്രനും വയനാട്ടിൽ ജി. ദേവരാജനും കണ്ണൂരിൽ എം.കെ.മുനീറും കാസർഗോട്ട് ജോണി നെല്ലൂരും ഉദ്ഘാടനം ചെയ്യും.