സമൂഹവിവാഹം: കൂടിക്കാഴ്ച അടുത്തമാസം
Thursday, January 16, 2020 11:48 PM IST
തൃശൂർ: കേരള വികലാംഗക്ഷേമ സംഘടന നടത്തുന്ന ഭിന്നശേഷിക്കാർക്കായുള്ള എട്ടാമതു സമൂഹ വിവാഹത്തിന്റെ രണ്ടാംഘട്ട കൂടിക്കാഴ്ച ഫെബ്രുവരി രണ്ടിന് സിഎംഎസ് സ്കൂളിൽ നടക്കും. ഇനിയും അപേക്ഷ നല്കാൻ താത്പര്യമുള്ളവർക്ക് 23നു പാലക്കാട്ടും, 24, 25 തീയതികളിൽ തൃശൂരിലും സംഘടനാ ഓഫീസിൽ നല്കാം. എല്ലാ ജില്ലക്കാർക്കും അപേക്ഷിക്കാം. വിവരങ്ങൾ 9446627871, 9497295304, 9495885039 നമ്പറുകളിൽ ലഭിക്കും.