തേവര സേക്രഡ് ഹാർട്ട് കോളജിൽ പൂർവ വിദ്യാർഥി സംഗമം 19ന്
Thursday, January 16, 2020 11:48 PM IST
കൊച്ചി: തേവര സേക്രഡ് ഹാർട്ട് കോളജിന്റെ പൂർവ വിദ്യാർഥി സംഗമവും വാർഷികാഘോഷമായ ഹാർട്ടി ഫെസ്റ്റും 19നു സംഘടിപ്പിക്കും. പൂർവ വിദ്യാർഥി സംഗമം വൈകുന്നേരം നാലിന് കോളജ് ഓഡിറ്റോറിയത്തിലും വാർഷികാഘോഷം കോളജ് ഗ്രൗണ്ടിലുമാണു നടക്കുക. വാർഷികാഘോഷത്തിൽ സിനിമാതാരം നമിത പ്രമോദും സംവിധായകൻ രഞ്ജി പണിക്കരും പങ്കെടുക്കും.
അധ്യാപക- അനധ്യാപകരെ ആദരിക്കുന്ന ഗുരുവന്ദനം ചടങ്ങും തുടർന്നു നൂറോളം വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറും.