കെസിഇഎഫ് സ്പെഷൽ കൺവൻഷൻ നാളെ
Monday, January 20, 2020 11:34 PM IST
പത്തനംതിട്ട: കേരളത്തിലെ സഹകരണ മേഖലയിൽ സേവനം ചെയ്യുന്ന ജീവനക്കാരുടെ യുഡിഎഫ് അനുകൂല സംഘടനയായ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് (കെസിഇഎഫ്) സംസ്ഥാന സ്പെഷൽ കണ്വൻഷൻ നാളെ തിരുവനന്തപുരം അധ്യാപക ഭവനിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനംചെയ്യും.
എംഎൽഎമരായ വി.എസ്. ശിവകുമാർ, മോൻസ് ജോസഫ്, ഡോ.എൻ. ജയരാജ്, കെപിസിസി ജനറൽ സെക്രട്ടറി തന്പാനൂർ രവി, സഹകരണ ജനാധിപത്യവേദി സംസ്ഥാന ചെയർമാൻ കരകുളം കൃഷ്ണപിള്ള, സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ കുറുങ്ങപ്പള്ളി, ആനാട് ഗോപകുമാർ, പി.കെ. വിനയകുമാർ എന്നിവർ പ്രസംഗിക്കും. പ്രസിഡന്റ് ജോഷ്വാ മാത്യു അധ്യക്ഷത വഹിക്കും.