തീർഥാടനകാലത്തിനു പരിസമാപ്തി, നട ഇന്ന് അടയ്ക്കും
Tuesday, January 21, 2020 12:24 AM IST
ശബരിമല: രണ്ടുമാസത്തിലേറെ നീണ്ടുനിന്ന ശബരിമല മണ്ഡല, മകരവിളക്ക് തീർഥാടനകാലത്തിനു പരിസമാപ്തിയായി. ഇന്നലെ രാത്രി മാളികപ്പുറത്തു ഗുരുതി നടന്നതോടെ തീർഥാടനകാലം സമാപിച്ചു.
ഇന്നു പുലർച്ചെ മൂന്നിനു പുലര്‍ച്ചെ മൂന്നിനു ക്ഷേത്ര ശ്രീകോവില്‍ നട തുറക്കുമെങ്കിലും അയ്യപ്പഭക്തർക്കു ദർശനം ഉണ്ടാകില്ല. ജലാഭിഷേകവും പാലഭിഷേകവും ഇളനീര് അഭിഷേകവും നടക്കും. തുടര്‍ന്ന് ഗണപതി ഹോമം. അതിനു ശേഷം ശബരിമല അയ്യപ്പ ശ്രീകോവിലിനു മുന്നില്‍ നിന്നും തിരുമുറ്റത്തു നിന്നും എല്ലാവരും മാറും.
ഇതോടെ പന്തളം രാജപ്രതിനിധി ഉത്രംനാൾ പ്രദീപ് കുമാർ വർമ ദർശനത്തിനായി എത്തും. രാജപ്രതിനിധി അയ്യപ്പദര്‍ശനം പൂര്‍ത്തിയാക്കുന്നതോടെ ഹരിവരാസനം പാടി ക്ഷേത്രനട അടയ്ക്കും.