കളിയിക്കാവിള സംഭവം: പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു
Tuesday, January 21, 2020 11:37 PM IST
പാറശാല: ഡ്യൂട്ടിക്കിടെ കളിയിക്കാവിളയിൽ സ്പെഷൽ എസ്ഐ വിൽസൺ വെടിയേറ്റ് മരിച്ചസംഭവത്തിൽ പ്രതികളെ പത്തു ദിവസത്തേക്ക്പോലീസ് കസ്റ്റഡിയിൽ വിട്ടു. തൗഫീഖ്, അബ്ദുൾ ഷമീം എന്നിവരെയാണു ജില്ലാ ജഡ്ജി പോലീസ് കസ്റ്റഡിയിൽ വിട്ടത്. ഇരുപത്തിയെട്ടു ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടത്. പ്രതികളെ സംഭവസ്ഥലമായകളിയിക്കാവിളയിലും നെയ്യാറ്റിൻകരയിലും എത്തിച്ചു തെളിവെടുപ്പ് നടത്തും.