സുഗതകുമാരിക്ക് ടോംയാസ് പുരസ്കാരം
Friday, January 24, 2020 11:51 PM IST
തൃശൂർ: ടോംയാസിന്റെ പുരസ്കാരം കവയിത്രി സുഗതകുമാരിക്ക്. ഒരു ലക്ഷം രൂപയും ശില്പവും അടങ്ങുന്നതാണ് അവാർഡ്.
സ്വാതന്ത്ര്യ സമരസേനാനിയും പത്രപ്രവർത്തകനുമായ വി.എ. കേശവൻനായരുടെ സ്മരണാർത്ഥമാണു അവാർഡ് നൽകുന്നതെന്ന് ടോംയാസ് മാനേജിംഗ് ഡയറക്ടർ തോമസ് പാവറട്ടി പത്രസമ്മേളനത്തിൽ പറഞ്ഞു. ഇരുപതാമത് പുരസ്കാരമാണിത്.
ഫെബ്രുവരി ഒന്നിന്ന് രാവിലെ 11നു സുഗതകുമാരിയുടെ തിരുവനന്തപുരത്തുള്ള വസതിയിൽ നടക്കുന്ന ചടങ്ങിൽ കവി വി. മധുസൂദനൻനായർ അവാർഡ് സമ്മാനിക്കും.
പത്രസമ്മേളനത്തിൽ ടോംയാസ് കോ ഓർഡിനേഷൻ മാനേജർ സി.ഡി.ആന്റണി, കെ.എസ്.സുധീഷ് എന്നിവരും പങ്കെടുത്തു.