നാലു മുതൽ സ്വകാര്യ ബസ് സമരം
Sunday, January 26, 2020 1:14 AM IST
തൃശൂർ: ബസ് ചാർജ് കൂട്ടണമെന്നാവശ്യപ്പെട്ടു ഫെബ്രുവരി നാലു മുതൽ സംസ്ഥാനത്തെ സ്വകാര്യ ബസുകൾ സർവീസ് നിർത്തിവയ്ക്കുമെന്നു ബസുടമകളുടെ സംയുക്ത സമരസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
മിനിമം ചാർജ് പത്തു രൂപയാക്കുക, വിദ്യാർഥികളുടെ യാത്രാനിരക്ക് കൂട്ടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു സമരം. സ്വകാര്യ ബസ് വ്യവസായം നടത്തിക്കൊണ്ടുപോകാൻ സാധിക്കാത്ത സാഹചര്യം വന്നതിനാലാണു സമരത്തിനിറങ്ങാൻ തീരുമാനിച്ചതെന്നു ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ സംയുക്ത സമര സമിതി ചെയർമാൻ ലോറൻസ് ബാബു, ജനറൽ കണ്‍വീനർ ടി. ഗോപിനാഥൻ, കെ.ബി. സുരേഷ്കുമാർ എന്നിവർ പങ്കെടുത്തു.