ജിനി ജോബിന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ
Sunday, January 26, 2020 1:25 AM IST
ഏലൂർ: വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ ഈ വർഷത്തെ പോലീസ് മെഡലിനു സിഐഎസ്എഫ് ഇൻസ്പെക്ടർ ആർ. ജിനി ജോബ് അർഹയായി.
ഉദ്യോഗമണ്ഡൽ ഫാക്ട് സിഐഎസ്എഫ് ഇൻസ്പെക്ടറായി ജോലി നോക്കുകയാണ് തൃശൂർ എങ്ങണ്ടിയൂർ സ്വദേശിയായ ജിനി. 29 വർഷത്തെ നിസ്തുല സേവനത്തിനുടമയായ ജിനി ഓൾ ഇന്ത്യ പോലീസ് ഗെയിംസിൽ മെഡൽ ജേതാവും കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പഞ്ചാബിലേക്കുള്ള പുരുഷ വിഭാഗത്തെ നയിച്ച ആദ്യത്തെ വനിതയുമാണ്.
1994ലെ ഓൾ ഇന്ത്യാ പോലീസ് അത്ലറ്റിക് മീറ്റിൽ ചാന്പ്യനായിരുന്നു. സിഐഎസ്എഫ് ഇൻസ്പെക്ടർ റോബർട്ട് തോമസാണ് ഭർത്താവ്.