എറണാകുളം ജില്ലയിൽ ആർക്കും രോഗലക്ഷണമില്ല
Tuesday, January 28, 2020 12:53 AM IST
കൊച്ചി: ചൈനയിലെ കൊറോണ വൈറസ് ബാധിത പ്രദേശത്തുനിന്നു മടങ്ങിവന്നവരിൽ എറണാകുളം ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 85 ആയി. ഇതിൽ മൂന്നു പേർ ആശുപത്രികളിലും മറ്റുള്ളവർ മുൻകരുതൽ നടപടികളുടെ ഭാഗമായി സ്വന്തം വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ ആരിലും രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ലെന്നു ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു.
അതിനിടെ കളമശേരി മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലുള്ളയാൾക്കു രോഗമില്ലെന്നു പരിശോധനയിൽ സ്ഥിരീകരിച്ചു. പെരുമ്പാവൂർ സ്വദേശിയായ ഇയാളുടെ രക്തസാമ്പിൾ പരിശോധനയിൽ എച്ച് 1 എൻ 1 പനിയാണ് ബാധിച്ചിരിക്കുന്നതെന്നാണു വ്യക്തമായത്. സ്വകാര്യ ആശുപത്രിയിൽ രോഗനിരീക്ഷണത്തിലുള്ള ഒരാളുടെ ആരോഗ്യനില തൃപ്തികരമാണ്.