അന്തർദേശീയ സെമിനാർ നടത്തി
Wednesday, January 29, 2020 12:21 AM IST
കുട്ടിക്കാനം: മരിയൻ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റും മലേഷ്യയിലെ ബേർജായ സർവകലാശാലയും സംയുക്തമായി മാനേജ്മെന്റ് രംഗത്തെ നൂതന പ്രവണതകൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ച അന്തർദേശീയ സെമിനാർ ന്യൂഡൽഹി ഫെയർസെന്റ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ വിനയ് ജയിംസ് മാത്യൂസ് ഉദ്ഘാടനം ചെയ്തു. മാനേജ്മെന്റ് മേഖലയിലെ നൂതന പ്രവണതകളെക്കുറിച്ചും ഇതിൽ മാനേജ്മെന്റ് വിദ്യാർഥികൾക്കുള്ള പങ്കിനേക്കുറിച്ചും വിനയ് ജയിംസ് മാത്യൂസ് പ്രസംഗിച്ചു. മെന്റർഗുരു സർവീസസ് ഡയറക്ടർ എസ്.ആർ. നായർ മുഖ്യപ്രഭാഷണം നടത്തി. മാനേജർ ഫാ. ജയിംസ് കോഴിമല അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ റവ.ഡോ. റെജി എം. ചെറിയാൻ, പ്രഫ. സാംസണ് തോമസ്, പ്രഫ. ആൻഡ്രൂ എൻജി ബൂണ്‍ ഒൺ, ഡോ. സന്തോഷ്കുമാർ, ഡോ. അരുണ്‍ ശങ്കർ, പ്രഫ. ടിങ്കു ജോയി എന്നിവർ പ്രസംഗിച്ചു. 80ൽഅധികം കോളജുകളിൽ നിന്നായി 500ലധികം അധ്യാപകരും വിദ്യാർഥികളും പങ്കെടുത്ത സെമിനാറിൽ 60 ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.