വാഹന ഇടപാട്: അന്വേഷണം വേണമെന്നു പി.സി.ജോർജ്
Wednesday, February 19, 2020 12:25 AM IST
കോട്ടയം: പോലീസ് വകുപ്പിലെ വാഹന ഇടപാടുകളെക്കുറിച്ച് അന്വേഷണം വെണമെന്ന് ആവശ്യപ്പെട്ടു പി.സി ജോർജ് എംഎൽഎ മുഖ്യമന്ത്രിക്കു കത്തെഴുതി. 2001 മുതൽ പോലീസ് വകുപ്പിലേക്കു വാങ്ങിയ വാഹനങ്ങളുടെ വിശദ വിവരങ്ങളോടെയാണു കത്തെഴുതിയിരിക്കുന്നത്. 15 വർഷ കാലാവധിയുള്ള വാഹനങ്ങളിൽ കൂടുതലും ഇപ്പോൾ ഉപയോഗത്തിലുള്ളതായി കാണുന്നില്ല.
ഉപയോഗ ശൂന്യമായ വാഹനങ്ങൾ ഏതു വിധത്തിൽ ഡിസ്പോസ് ചെയ്തെന്നും അന്വേഷിക്കണം. പോലീസ് വകുപ്പിൽ ഉന്നത തസ്തികകളുടെ എണ്ണം കൂടുന്പോഴും ഇവിടെ ക്രമസമാധാനം തകരാറിലാണെന്നും ജോർജ് കത്തിൽ പറയുന്നു.