കെസിബിസി ദുഃഖം രേഖപ്പെടുത്തി
Friday, February 21, 2020 12:46 AM IST
കൊച്ചി: തിരുപ്പൂരിലെ അവിനാശിയില്‍ ഉണ്ടായ റോഡപകടത്തില്‍ കെസിബിസി പ്രസിഡന്റും സീറോ മലബാര്‍ സഭാ മേജര്ആര്ച്ച്ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അത്യഗാധമായ ദുഃഖം രേഖപ്പെടുത്തി.
ജീവഹാനി സംഭവിച്ചവരുടെ നിത്യശാന്തിക്കായി പ്രാര്‍ഥിക്കുന്നുവെന്നും അവരുടെ കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേരുന്നുവെന്നും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, വൈസ് പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ് എന്നിവര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.