തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർ പട്ടിക ലോക്ക്ഡൗണിനു ശേഷം പ്രസിദ്ധീകരിക്കും
Sunday, March 29, 2020 12:00 AM IST
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുള്ള ലോക്ക്ഡൗണ്‍ അവസാനിക്കുന്ന മുറയ്ക്കു പ്രസിദ്ധീകരിക്കുമെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്കരൻ അറിയിച്ചു. മട്ടന്നൂർ നഗരസഭ ഒഴികെയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ കാലാവധി അവസാനിക്കുന്ന നവംബർ 11ന് മുന്‍പ് പൊതുതെരഞ്ഞെടുപ്പ് നടത്താനുള്ള നടപടികളാണു കമ്മീഷൻ സ്വീകരിച്ചുവരുന്നത്.