സമൂഹ അടുക്കളയിൽ അനധികൃതമായി പ്രവേശിക്കുന്നതു തടയാൻ നിർദേശം
Monday, March 30, 2020 12:31 AM IST
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആരംഭിച്ച സമൂഹ അടുക്കളകളിൽ ആൾക്കാർ അനധികൃതമായി കയറുന്നതു തടയാൻ കർശന നടപടി സ്വീകരിക്കണമെന്നു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും നിർദേശം നൽകി.
ഇതിനായി കണ്ട്രോൾ റൂമിന്റെയോ അതത് പോലീസ് സ്റ്റേഷനുകളുടെയോ സേവനം വിനിയോഗിക്കണം. സമൂഹ അടുക്കളകളിൽ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് ഭക്ഷണം കൊണ്ടു പോകുന്നവരെ വഴിയിൽ തടയരുതെന്നും നിർദേശിച്ചിട്ടുണ്ട്.