അവശ്യവസ്തു വിതരണത്തിനായി പാഴ്സൽ സർവീസുകൾ
Saturday, April 4, 2020 11:40 PM IST
തിരുവനന്തപുരം: ലോക്ക്ഡൗൺ കാലയളവിൽ അവശ്യ വസ്തുക്കളുടെ വിതരണത്തിനായി ഇ-കൊമേഴ്സ് സേവനങ്ങൾ പ്രവർത്തിക്കുന്നതിനു തടസ്സമില്ലെന്നു ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. ഇതിനായി പാഴ്സൽ സർവീസുകൾക്കു പ്രവർത്തിക്കാൻ തടസമില്ലെന്നു വ്യക്തത വരുത്തി സർക്കാർ ഉത്തരവിറക്കി.
എന്നാൽ, പാഴ്സൽ സർവീസുകൾ പ്രവർത്തിക്കാത്തതിനാൽ ഓൺലൈൻ വഴി ഓർഡർ നൽകുന്ന അവശ്യ വസ്തുക്കളായ ഭക്ഷണസാമഗ്രികൾ, ഫാർമസ്യൂട്ടിക്കൽ, മെഡിക്കൽ ഉത്പന്നങ്ങൾ, ജീവൻ രക്ഷാ ഔഷധങ്ങൾ എന്നിവയുടെ വിതരണത്തെ ബാധിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇളവ് നൽകിയത്.