ബാങ്കുകളിൽ ജീവനക്കാർ അത്യാവശ്യത്തിനു മാത്രം
Sunday, April 5, 2020 12:11 AM IST
തിരുവനന്തപുരം: ബാങ്കിംഗ് മേഖലയെ അടച്ചുപൂട്ടലിൽനിന്ന് ഒഴിവാക്കിയിട്ടുള്ള സാഹചര്യത്തിൽ ജീവനക്കാർക്കു ബാങ്കിൽ വരാനും പോകാനും തടസമുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ലാ പോലീസ് മേധാവിമാർക്കു നിർദേശം നൽകി.
ചില ബാങ്കുകളിൽ കൂടുതൽ ജീവനക്കാരെ നിയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മാർഗനിർദേശങ്ങൾക്കു വിരുദ്ധമാണ്. ജീവനക്കാരുടെ പട്ടിക ബാങ്കിൽനിന്നു ലഭ്യമാക്കി യാത്ര ചെയ്യാൻ അവസരം ഒരുക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിർദേശിച്ചു.