കർണാടക അതിർത്തിവഴി രോഗികളെ കൊണ്ടുപോകാൻ അനുമതി
Monday, April 6, 2020 11:25 PM IST
തിരുവനന്തപുരം: കർണാടകത്തിലെ ആശുപത്രികളിലേക്ക് കോവിഡ് ബാധയില്ലാത്ത രോഗികളുമായി ആംബുലൻസ് കടത്തിവിടാൻ അനുവാദം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. തലപ്പാടി ചെക്ക്പോസ്റ്റിൽ കർണാടകത്തിന്റെ മെഡിക്കൽ ടീം ഉണ്ടാകും. മെഡിക്കൽ സർട്ടിഫിക്കറ്റുകളോടെ ഏത് ആശുപത്രിയിലാണ് പോകുന്നത് എന്ന് നിശ്ചയിച്ച് അനുവാദം നൽകാമെന്നാണ് കർണാടകം അറിയിച്ചത്.
തലപ്പാടി ചെക്ക് പോസ്റ്റിൽ കർണാടക ആരോഗ്യവകുപ്പ് ജീവനക്കാർ പരിശോധന നടത്തും. അവരെ രോഗിയുടെ മെഡിക്കൽ സർട്ടിഫിക്കറ്റും കർണാകത്തിലെ ഏത് ആശുപത്രിയിലാണ് ചികിത്സതേടേണ്ടതെന്ന കുറിപ്പടിയും കാണിക്കണം.
ഈ രേഖകൾ കാണിക്കുന്പോൾ കടത്തിവിടും.