ക്ഷീരകർഷകർക്ക് 10,000 രൂപ ധനസഹായം
Monday, April 6, 2020 11:25 PM IST
തിരുവനന്തപുരം: ക്ഷീരകർഷകർക്ക് 10,000 രൂപയും നിരീക്ഷണത്തിലുള്ള കർഷകർക്ക് 2,000 രൂപയും ക്ഷീരക്ഷേമനിധി ബോർഡ് ധനസഹായം നല്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷേമനിധി അംഗങ്ങളായവർക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കുള്ളു.
മാർച്ച് ഒന്നു മുതൽ 20 വരെ ക്ഷീരസംഘങ്ങളിൽ പാൽ അളന്ന എല്ലാ ക്ഷീകർഷകർക്കും ഓരോ ലിറ്ററിനും ഒരു രൂപ വീതം ആശ്വാസധനമായി ക്ഷീരക്ഷേമനിധി ബോർഡ് നല്‍കും . ഒരു ക്ഷീരകർഷകനു കുറഞ്ഞത് 250 രൂപയും പരമാവധി 1000 രൂപയും ലോക്ക് ഡൗണ്‍ അവസാനിക്കുന്നതിനു മുമ്പേ നല്‍കും.