കൊച്ചി സർവകലാശാല വേനലവധി പുനഃക്രമീകരിച്ചു
Monday, April 6, 2020 11:29 PM IST
കളമശേരി: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുവേണ്ടി സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല(കുസാറ്റ്)യുടെ കീഴിലുള്ള പഠന വകുപ്പുകളുടെയും കോളജുകളുടെയും വേനലവധിക്കാലം പുനഃക്രമീകരിച്ചു.
ഇതനുസരിച്ച് മാർച്ച് 21 മുതൽ മേയ് 20 വരെയാണ് വേനലവധി. മേയ് 21 മുതൽ വകുപ്പുകൾ തുറന്നു പ്രവർത്തിക്കുമെന്നും, മാറ്റിവച്ചതുൾപ്പെടെയുള്ള എല്ലാ സർവകലാശാല പരീക്ഷകളുടെയും സമയക്രമം മേയ് ആദ്യവാരത്തിൽ പ്രസിദ്ധീകരിക്കുമെന്നും അധികൃതർ അറിയിച്ചു.