ഗള്‍ഫില്‍നിന്ന് മടങ്ങുന്നവരുടെ അര്‍ഹത പരിശോധിച്ച് നടപടി: കേന്ദ്രസര്‍ക്കാര്‍
Tuesday, May 26, 2020 12:32 AM IST
കൊച്ചി: ഗള്‍ഫില്‍നിന്നു നാട്ടിലേക്ക് മടങ്ങാന്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവര്‍ അതത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളില്‍ അപേക്ഷ നല്കിയാല് ഇവരുടെ അര്‍ഹത പരിശോധിച്ചു നടപടി സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. കോവിഡ് ഭീഷണിയെത്തുടര്‍ന്ന് ഗള്‍ഫില്‍ നിന്നു മടങ്ങാന്‍ സാമ്പത്തിക ബുദ്ധിമുട്ടുള്ളവരെ സഹായിക്കണമെന്നും ഇവരെ സൗജന്യമായി നാട്ടിലെത്തിക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രം നിലപാടറിയിച്ചത്.