സംസ്ഥാനത്തേക്കു തിരിച്ചുവരുന്നവരുടെ എണ്ണം നിയന്ത്രിക്കണം: ഐഎംഎ
Tuesday, May 26, 2020 12:32 AM IST
തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിൽനിന്നു കേരളത്തിലേക്കു തിരിച്ചുവരുന്നവരുടെ എണ്ണം നിയന്ത്രിക്കണമെന്നു ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ആവശ്യപ്പെട്ടു. തീവ്ര ബാധിത മേഖലകളിൽനിന്ന് വരുന്നതിനു സർക്കാർ നിയന്ത്രണം ഏർപ്പെടുത്തണം. സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കണം. വീട്ടിലെ നിരീക്ഷണത്തിൽ പാളിച്ചയുണ്ട്. ഇക്കാര്യത്തിൽ സർക്കാർ നിരീക്ഷണം ഉറപ്പുവരുത്തണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.