ബിപിഎൽ, അന്ത്യോദയ കാർഡുടമകൾക്ക് 1000 രൂപ വീതം സഹായം
Tuesday, May 26, 2020 12:51 AM IST
തിരുവനന്തപുരം: കോവിഡ് സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ക്ഷേമ പെൻഷനുൾപ്പെടെ ഒരു ധനസഹായവും ലഭിക്കാത്ത ബിപിഎൽ, അന്ത്യോദയ കാർഡ് ഉടമകൾക്ക് 1000 രൂപ വീതം വിതരണം ഇന്നു മുതൽ ആരംഭിക്കും. ജൂൺ ആറു വരെയാണ് വിതരണം. അർഹരുടെ വീടുകളിൽ സഹകരണബാങ്ക് ജീവനക്കാർ തുക എത്തിക്കും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് ധനസഹായം അനുവദിക്കുന്നത്. 14,78,236 കുടുംബങ്ങൾക്ക് സ ഹായത്തിന് അർഹതയുണ്ട്.