ഉമ്മന്‍ചാണ്ടി ജോലി നല്‍കിയയാളെ പിരിച്ചുവിടുന്നതു തടഞ്ഞു
Thursday, May 28, 2020 12:06 AM IST
കൊച്ചി: ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കേ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയിലൂടെ ജോലി ലഭിച്ച യുവതിയെ ജോലിയില്‍ സ്ഥിരപ്പെടുത്താതെ പ്രസവാവധി പോലും നിഷേധിച്ചു പിരിച്ചുവിടുന്നതു കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ (കെഎടി) തടഞ്ഞു. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ താല്കാലിക അനസ്തീഷ്യ ടെക്നീഷ്യനായ എളനാട് സ്വദേശിനി എന്‍.എസ്. സോഫിയ നല്കിയ ഹര്‍ജിയിലാണു നടപടി.